
ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ ദില്ലിയിലും ജാഗ്രതാ നിർദ്ദേശം. എയർ റെയ്ഡ് സൈറൺ പരീക്ഷണം നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് സൈറൺ പരീക്ഷണം നടത്തുക. 20 മിനിറ്റോളം ദില്ലിയിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറൺ മുഴക്കുന്നതെന്നും അധികൃതർ അറിയിച്ചു. ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ലീവുകൾ റദ്ദാക്കി.
ഇതുവരെ വടക്കൻ സംസ്ഥാനങ്ങളിലും അതിർത്തി സംസ്ഥാനങ്ങളിലുമായിരുന്നു പാകിസ്ഥാന്റെ ഡ്രോൺ മിസൈൽ ആക്രമണമുണ്ടായിരുന്നത്. ഇനി രാജ്യ തലസ്ഥാനത്തെ പാകിസ്ഥാൻ ലക്ഷ്യം വെച്ചേക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സൈറൽ മുഴക്കിയുള്ള മുന്നൊരുക്കത്തിന് നീക്കം ദില്ലിയിൽ നടത്തുന്നത്. സൈറൽ മുഴക്കുന്ന സമയത്ത് എങ്ങനെ ഒഴിഞ്ഞ് പോകണം എന്നതിൽ അടക്കം നിർദ്ദേശം നൽകും. രാജ്യത്താകെ മോക് ഡ്രില്ലും നേരത്തെ നടത്തിയിരുന്നു.