ആതിരയുടെ പരാതിയിൽ ഒളിച്ചുകളി തുടർന്ന് ദില്ലി പൊലീസ്; ഇനിയും കേസെടുത്തില്ല, സ്റ്റേഷൻ ഉപരോധിച്ച് എൻ എസ്‍ യു ഐ പ്രവർത്തകർ

Published : Oct 16, 2026, 07:30 PM IST
NSUI leader athira

Synopsis

പൊലീസുകാർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പുലർച്ചെ വരെ ആതിര അടക്കമുള്ള എൻ എസ് യു നേതാക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ദില്ലി: ദില്ലിയിലെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ എൻ എസ് യു ഐ നേതാവ് ആതിരയുടെ പരാതിയിൽ ഒളിച്ചുകളി തുടർന്ന് പൊലീസ്. പൊലീസുകാർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പുലർച്ചെ വരെ ആതിര അടക്കമുള്ള എൻ എസ് യു നേതാക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പൊലീസിനെതിരെ നിയമനടപടി തുടരുമെന്ന് ആതിര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ആതിര അടക്കമുള്ള എൻ എസ് യു നേതാക്കൾ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. കൊണാട്ട് പ്ലേസ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തില്‍ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കുന്ന കാര്യത്തിലെ തീരുമാനം 24 മണിക്കൂറിനുള്ളിൽ അറിയിക്കാം എന്നായിരുന്നു മറുപടി. എന്നാൽ കേസ് എടുക്കാൻ പൊലീസ് തയ്യറാകാതെ വന്നതോടെയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. കേരളത്തിൽ സീറോ എഫ്ഐആർ രേഖപ്പെടുത്തിയതും കേസെടുക്കാതിരിക്കാനുള്ള ന്യായമായി പൊലീസ് ചൂണ്ടിക്കാട്ടിയെന്ന് ആതിര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ ധർണ ഇരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു പ്രവർത്തകർ. എസ്എച്ച്ഒയുമായി ജെബി മേത്തർ എംപി, സിപിഐ നേതാവ് ആനി രാജ, ആതിര എന്നിവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആതിര അടക്കമുള്ള പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ തുടർന്നു. പ്രതിഷേധം പുലർച്ചെവരെ നീണ്ടതോടെ പ്രവർത്തകർ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നാലെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീണ്ടതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നേതൃത്വവുമായി കൂടി ആലോചിച്ച് പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോടതിയെയടക്കം സമീപിക്കാനാണ് എൻ എസ് യു പ്രവർത്തകരുടെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിൽ വമ്പൻ മാറ്റത്തിന് നിർദേശവുമായി അബിൻ വർക്കി എംഎൽഎ; നല്ല നിർദ്ദേശമെന്നും വിഷയം പരിഗണനയിലെന്നും മന്ത്രി സിപി ജോൺ
കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്ര: `കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കും'; അടിയന്തര ഇടപെടലിന് തയ്യാറാകാതെ സുപ്രീംകോടതി