സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് മുൻകരുതൽ നടപടിയെന്ന് ദില്ലി പോലീസ്, പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ്

Published : Oct 11, 2026, 11:26 AM IST
delhi police say cjp leaders were arrested as a preventive measure to maintain law and order

Synopsis

കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ്

ദില്ലി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ്. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

അനുമതിയില്ലാതെ ജന്ദർ മന്തറിലും പരിസരങ്ങളിലും പ്രതിഷേധ സമരം നടത്താൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് സിജെപി നേതാക്കൾക്കെതിരെ ദില്ലി പോലീസ് മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. അറസ്റ്റ് നടപടിക്കെതിരെ വ്യാപകമായ എതിർപ്പ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഉയർന്നിരുന്നു. നിയമപരമായി പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് നേതാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി നേതാക്കളെയും ധ്രുവ് റാഠിയെയും വിട്ടയച്ചു, ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്
സിജെപിക്ക് ഐക്യദാർഢ്യം: മുംബൈയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ്; തുഷാർ ഗാന്ധി, ഇമ്രാൻ ഖാൻ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്