സിജെപിക്ക് ഐക്യദാർഢ്യം: മുംബൈയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ്; തുഷാർ ഗാന്ധി, ഇമ്രാൻ ഖാൻ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്

Published : Oct 11, 2026, 08:49 AM IST
Mumbai Protest Case

Synopsis

മുംബൈയിലെ സിജെപി ഐക്യദാർഢ്യ സംഗമത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ തുടങ്ങി 12 പേർക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന 350 പേർക്കെതിരെയും കേസെടുത്തു.

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് മുംബൈയിലെ നടന്ന സിജെപി ഐക്യദാർഢ്യ സംഗമത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ക്രാന്തി മൈതാനത്ത് നിശ്ചയിച്ച സിജെപി ഐക്യദാർഢ്യ സംഗമത്തിൽ തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ തുടങ്ങി 12 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 350 പേർക്കെതിരെയും കേസെടുത്തു. സംഭവത്തിൽ 600 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ കൂടിയായ തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ, ശിവസേന (ഉദ്ധവ് താക്കറെ) എംഎൽഎ വരുൺ സർദേശായി അടക്കമുള്ളർ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്നു.

ദില്ലിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് തുഷാർ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഹം ഭാരത് കെ ലോഗ്' എന്ന സംഘടനയുടെ ആണ് ഐക്യദാർഢ്യ സംഗമം ആസൂത്രണം ചെയ്തത്. ക്രാന്തി മൈതാനത്തിലേക്ക് നീളുന്ന റോഡ് പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇതോടെ മൈതാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതോടെ പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുകയുമായിരുന്നു. കസ്റ്റഡിയിലായ പ്രതിഷേധക്കാർ, 'ജയ് ഭീം', 'ഇൻക്വിലാബ് സിന്ദാബാദ്' മുഴക്കുകയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

അന്ധേരി വെസ്റ്റിലെ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലേക്കാണ് തുഷാർ ഗാന്ധിയെ പൊലീസ് എത്തിച്ചത്. പൊലീസ് തടങ്കലിലാണെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് തുഷാർ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തനിക്ക് ഭയമില്ലെന്നും ചുറ്റം നടക്കുന്ന കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും നടൻ ഇമ്രാൻ ഖാൻ കസ്റ്റഡിയിലാകും മുമ്പ് പ്രതികരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ടാർഡിയോ പൊലീസ് സ്റ്റേഷനിലേക്കാണ് ഇമ്രാൻ ഖാനെ മാറ്റിയത്. തുഷാർ ഗാന്ധിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (ഉദ്ധവ് താക്കറെ) നേതാക്കൾ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു, സംഭവത്തിൽ ദുരൂഹത; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്
പൈലറ്റുമാർ അനുമതി നൽകും മുമ്പേ പൊലീസുകാർ വിമാനത്തിൽ കയറി; സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത രീതിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി