ഭീകരവാദ മൊഡ്യൂൾ തകർത്ത് ദില്ലി പൊലീസ് സ്‌പെഷൽ സെൽ; അഞ്ച് പേരെ അറസ്റ്റ് ചെയ്തു, പിടിയിലായത് ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘം

Published : Jun 17, 2026, 07:16 PM IST
arrest

Synopsis

ദില്ലിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ് സ്‌പെഷൽ സെൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ദില്ലി: ദില്ലിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ് സ്‌പെഷൽ സെൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഐഎസ്ഐ ഹാൻഡ്‌ലർ ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായത്. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഐഎസ്ഐ ഹാൻഡ്‌ലർമാരെ മഹത്വവൽക്കരിച്ച് പോസ്റ്ററുകൾ പതിക്കുക എന്നിവയായിരുന്നു സംഘത്തിന് ലഭിച്ചിരുന്ന നിർദേശം. തെഹ്‌രീകെ-താലിബാൻ ഹിന്ദുസ്ഥാൻ എന്ന ഭീകര സംഘടനയെ മഹത്വവൽക്കരിച്ചും സംഘം ചുവരെഴുതി. അമൃത്സറിൽ ഒരു എഎസ്ഐയെ കൊലപ്പെടുത്തിയത് തെഹ്‌രീകെ - താലിബാൻ ഹിന്ദുസ്ഥാൻ എന്ന ഈ ഭീകരസംഘടനയാണ്. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിൽ ഭീകരബന്ധമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടെലഗ്രാം നിരോധനം കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതി; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്, നാളെ വീണ്ടും കേസ് പരിഗണിക്കും
മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, കൂട്ടമരണത്തിന് കാരണം ആശുപത്രി അധികൃതരുടെ വീഴ്ചയെന്ന് ആരോപണം