തിരംഗ മാർച്ച്: സമര കേന്ദ്രമായി കൊണാട്ട് പ്ലെയ്സ്; അഭിജിത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ, ദേശീയ പതാകയുമായി പ്രതിഷേധിച്ച് പ്രവർത്തകർ

Published : Oct 16, 2026, 05:17 PM ISTUpdated : Oct 16, 2026, 05:38 PM IST
cjp thiranga march

Synopsis

തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേ​ഗ നീക്കവുമായി ദില്ലി പൊലീസ്. സിജെപി നേതാവ് അഭിജിത് ദീപ്കെയെയും നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

ദില്ലി: കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേ​ഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.

അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലെയിസിൽ എത്താനായിരുന്നു സിജെപിയുടെ നിർദേശം. ദേശീയ പതാക ഉയർത്തി ചിത്രം എടുക്കുക, ചിത്രം എടുത്തതിനുശേഷം സിപി വിടുക, ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ലെന്ന് കാട്ടിക്കൊടുക്കുക എന്നിവയായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തിരംഗ യാത്രയിൽ പങ്കെടുക്കാനായി എത്തിയപ്പോൾ തന്നെ ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിൽ വമ്പൻ മാറ്റത്തിന് നിർദേശവുമായി അബിൻ വർക്കി എംഎൽഎ; നല്ല നിർദ്ദേശമെന്നും വിഷയം പരിഗണനയിലെന്നും മന്ത്രി സിപി ജോൺ
കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്ര: `കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കും'; അടിയന്തര ഇടപെടലിന് തയ്യാറാകാതെ സുപ്രീംകോടതി