
ദില്ലി: ദില്ലിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.
കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി ദില്ലിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam