ദില്ലി കലാപം: സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Web Desk   | Asianet News
Published : Feb 26, 2020, 02:18 PM ISTUpdated : Feb 26, 2020, 02:19 PM IST
ദില്ലി കലാപം: സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

ശാന്തിയും സമാധാനവും ആണ് മുഖമുദ്രയെന്ന് പ്രധാനമന്ത്രി. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം. 

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം പടര്‍ന്ന് പിടിക്കുന്ന രാജ്യ തലസ്ഥാനത്ത് സമാധാനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവും ആണ് മുഖമുദ്രയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം. അതിന് എല്ലാവരും പരിശ്രമിക്കണം. 

ശാന്തിയും സാഹോദര്യവുമാണ് ആവശ്യം. ദില്ലിയിലെ സഹോദരീ സഹോദരൻമാര്‍ സമാധാനം പാലിക്കണം. ദില്ലിയിലെ സ്ഥിതിഗതികൾ വിലയിരുത്തി.  സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി