ദില്ലി കലാപം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Mar 12, 2020, 1:00 PM IST
Highlights

ദില്ലി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്നും, ആളുകളെ കലാപത്തിനായി പ്രകോപിപ്പിച്ചുവെന്നുമാണ് ദില്ലി പൊലീസ് ഭാഷ്യം

ദില്ലി: ദില്ലിയിൽ കലാപക്കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പർവേസ്, ഇല്യാസ് എന്നീ നേതാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ദില്ലി തലവനാണ് പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ് പാർട്ടി  സെക്രട്ടറിയാണ്. 

ദില്ലി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്നും, ആളുകളെ കലാപത്തിനായി പ്രകോപിപ്പിച്ചുവെന്നുമാണ് ദില്ലി പൊലീസ് ഭാഷ്യം. കലാപത്തിനായി ധനശേഖരണം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. 

ശിവ് വിഹാർ സ്വദേശിയായ ഇല്യാസ് 2020 ദില്ലി തെരഞ്ഞെടുപ്പിൽ കർവാൽ നഗറിൽ നിന്ന് എസ്ഡിപിഐ ടിക്കറ്റിൽ മത്സരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

click me!