ബാ​ഗിൽ കണ്ടെടുത്ത കുറിപ്പ് നിർണായകം, പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി; കേസെടുത്ത് അന്വേഷണം തുടങ്ങി

Published : Nov 20, 2025, 10:03 PM IST
delhi metro station

Synopsis

കുട്ടിയുടെ ബാഗിൽനിന്നും കണ്ടെടുത്ത കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രിൻസിപ്പാലടക്കം മൂന്ന് അധ്യാപകർ സ്കൂളിൽനിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്

ദില്ലി: അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ദില്ലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. മെട്രോ സ്റ്റേഷനിൽനിന്നും താഴേക്ക് ചാടിയാണ് പതിനാറുകാരൻ ആത്മഹത്യ ചെയ്തത്. കരോൾബാഗ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി ശൂര്യയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. അച്ഛന്റെ പരാതിയിലാണ് ദില്ലി സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് കേസെടുത്തത്.

ബാഗിനുള്ളിൽ കണ്ടെടുത്ത കുറിപ്പ് നിർണായകം

ചൊവ്വാഴ്ച രാവിലെ നേരത്തെ വീട്ടിൽനിന്നിറങ്ങിയ കുട്ടി രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽനിന്നും താഴേക്ക് ചാടി പരിക്കേറ്റെന്ന വിവരമാണ് അച്ഛന് ലഭിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ബാഗിൽനിന്നും കണ്ടെടുത്ത കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രിൻസിപ്പാലടക്കം മൂന്ന് അധ്യാപകർ സ്കൂളിൽനിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും, അത് താങ്ങാനായില്ലെന്നും മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

സ്കൂളിന് മുന്നിൽ പ്രതിഷേധം

അധ്യാപകർക്കെതിരെ നേരത്തെയും കുട്ടി പരാതി പറഞ്ഞിരുന്നുവെന്നാണ് അച്ഛൻ പൊലീസിനോട് പറഞ്ഞത്. ഒരു അധ്യാപകൻ കുട്ടിയെ കയ്യേറ്റം ചെയ്തെന്നും, പരസ്യമായി കളിയാക്കിയെന്നും കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. വിദ്യാർഥിക്ക് നീതി തേടി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടത്തിയത്. ഇതിനിടയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്
പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്