45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന, സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി

Published : Jul 13, 2023, 02:24 PM ISTUpdated : Jul 13, 2023, 02:32 PM IST
45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന, സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി

Synopsis

യമുനയിലെ ജലനിരപ്പ് 208.6 മീറ്ററായതിന് പിന്നാലെ ദില്ലി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ നിലയിലാണ്

ദില്ലി: പ്രളയം രൂക്ഷമായതിന് പിന്നാലെ ദില്ലിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അല്ലാതെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. യമുനയിലെ ജലനിരപ്പ് 208.6 മീറ്ററായതിന് പിന്നാലെ ദില്ലി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ നിലയിലാണ്.

വെള്ളക്കെട്ടിനേ തുടര്‍ന്ന് നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. യമുന തീരത്തെ 25,000 പേരെ മാറ്റിപ്പാർപ്പിച്ചു. സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ ഉത്തരേന്ത്യ മുങ്ങിയപ്പോള്‍, പേമാരിയിൽ ഇതുവരെ ജീവൻ നഷ്ടമായവരുടെ എണ്ണം 150 കടന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം. ജല ശുചീകരണ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ദില്ലിയില്‍ കുടിവെള്ളം ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. യമുനാതീരത്ത് ജലനിരപ്പ് ഉയർന്നതോടെ ദുരത്തിലായിരിക്കുന്നത് മനുഷ്യർ മാത്രമല്ല മൃഗങ്ങൾ കൂടിയാണ്. വളർത്തുമൃഗങ്ങളുമായി ക്യാന്പിലേക്ക് പോകാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യമുനാ തീരത്തെ കർഷകർ. 

ദുരിതകാഴ്ച്ചകൾ മാത്രമാണ് യമുന തീരത്ത് എങ്ങുമുള്ളത്. ഒരോ മണിക്കൂറും ഉയരുന്ന ജലനിരപ്പ്. ആകെയുള്ള കുടിലുകളും വെള്ളം കൊണ്ടുപോയി. കുഞ്ഞുളെയും വളർത്തുമൃഗങ്ങളുമായി തീരത്ത് നിസഹായരായി നിൽക്കുകയാണ് നിരവധി കര്‍ഷകര്‍. പലയിടത്തും ഇതുവരെ ക്യാമ്പുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമായിട്ടില്ല. തീരത്ത് കുറച്ച് പേർക്ക് മാത്രമാണ് സർക്കാരിന്റെ ടെന്റുകൾ കിട്ടിയത്. മറ്റുള്ളവർ പഴയ ടാർപാളിൻ കെട്ടി താൽകാലികമായി അഭയം തേടിയിരിക്കുകയാണ്. നാൽപത്തിയഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനാ നദിയിൽ. ഇത്രയങ്ങ് വെള്ളം പൊങ്ങുമെന്ന് ഇവരും കരുതിയില്ല. സർക്കാർ സഹായം പലർക്കും കിട്ടിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ