ബം​ഗാളിൽ ബുൾഡോസർ പ്രയോ​ഗം; അനധികൃത നിർമാണെന്ന് സർക്കാർ, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഓഫീസ് കെട്ടിടം പൊളിച്ചുതുടങ്ങി

Published : Jul 18, 2026, 04:14 PM IST
tmc abhishek banerjee office demolition

Synopsis

പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. തൃണമൂൽ ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ അംതാലയിലെ അഞ്ചുനിലകളുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. തൃണമൂൽ ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ അംതാലയിലെ അഞ്ചുനിലകളുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. അം​ഗീകാരമില്ലാതെ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് കെട്ടിടം പൊളിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സുരക്ഷയിലാണ് നടപടികൾ പുരോ​ഗമിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിന് പുറമേ സിഎപിഎഫിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്. അതിനിടെ, കെട്ടിടം പൊളിക്കാനായി അധികൃതർ എത്തിയതോടെ ബിജെപി പ്രവർത്തകരും ഇവിടേക്ക് ആഘോഷവുമായെത്തി. ബിജെപി സർക്കാരിനെ പിന്തുണച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ചട്ടങ്ങൾ കാറ്റിൽപ്പറത്തി നിർമിച്ച കെട്ടിടം പൊളിക്കാനുള്ള നടപടിയെ സ്വാ​ഗതം ചെയ്യുന്നതായി ബിജെപി എംഎൽഎ അ​ഗ്നീശ്വർ നസ്കർ പറഞ്ഞു.

അനധികൃതമായി ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയതോടെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിരുന്നതായി ജില്ലാ ഭരണകൂടം പറഞ്ഞു. ഇതിനുശേഷമാണ് മറ്റുനടപടികളിലേക്ക് കടക്കുന്നതെന്നും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ 6 മാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു; വിവാഹേതര ബന്ധമാണ് പ്രധാന കാരണമെന്ന് പഠനം
ബോംബ് നിർമാണം മുതൽ വിഷവാതകം വരെ; ​ഗുജറാത്തിൽ പിടിയിലായ ജെയ്ഷെ ഭീകരർ പരിശീലിച്ചത് 40-ഓളം ഭീകരാക്രമണരീതികൾ; എട്ടിടങ്ങളിൽ ബോംബ് പരീക്ഷണവും