മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ വിളിക്കാം 14422; പൈലറ്റ് പദ്ധതി മഹാരാഷ്ട്രയിൽ ആരംഭിച്ചു

By Web TeamFirst Published Sep 16, 2019, 7:46 PM IST
Highlights

2017 മുതൽ കേന്ദ്ര സർക്കാർ സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്ട്രി നിർമ്മിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം  നടത്തുന്നുണ്ട്. ജിഎസ്എം അസോസിയേഷന്‍റെ (  ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അസോസിയേഷന്‍റെ )  ഐഎംഇഐ ഡാറ്റാബേസ്  സെൻട്രൽ എക്യുപ്മെന്‍റ് രജിസ്ട്രിക്ക് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. 

ദില്ലി: മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് സഹായവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ എന്ന പുതിയ പോർട്ടൽ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദന് വെള്ളിയാഴ്ച മുംബൈയിൽ അവതരിപ്പിച്ചു. 

കളവ് പോയതായി റിപ്പോർട്ട് ചെയ്യുന്ന ഫോൺ മറ്റ് സിം കാർഡുകളിട്ട് ഉപയോഗിക്കാനാവത്ത രീതിയിൽ ബ്ലോക്ക് ചെയ്യാനും അത് വഴി ഫോൺ മോഷണം നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതി. ഫോൺ നഷ്ടമായാൽ പതിവ് പോലെ ആദ്യ പൊലീസ് സ്റ്റേഷനിലെത്തി എഫഐആർ ഫയൽ ചെയ്യണം. ഇതിന് ശേഷം ടോൾ ഫ്രീ നമ്പറായ 14422ലേക്ക് വിളിക്കാം. പരാതി സ്ഥിരീകരിച്ച ശേഷം ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യും ഇതോടെ ഫോൺ ഉപയോഗിക്കാൻ കഴിയാതെയാവും. മറ്റൊരു സിം കാർഡ് ഫോണിൽ ഇട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ പുതിയ സിമ്മിന്‍റെയും ആ സിം ഉടമയുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കും. ഫോണിന്‍റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. മഹാരാഷട്രയിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ളത്  വിജയകരമായാൽ രാജ്യവ്യാപകമാക്കും.

click me!