'ഭർത്താവിനെ അമേരിക്കയിൽ നിന്ന് നാടുകടത്തണം, ​ഗ്രീൻ കാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു'; ഐസിഇയോട് അപേക്ഷയുമായി യുവതി

Published : Aug 02, 2025, 02:45 PM IST
Husband

Synopsis

രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച ഭർത്താവിനെ നാടുകടത്തണമെന്നാണ് സമൻപ്രീതിന്റെ ആവശ്യം

ദില്ലി: ഭർത്താവിനെ യുഎസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി. വ്യാജ കാരണം പറഞ്ഞ് ഭർത്താവ് യുഎസിൽ അഭയം തേടിയെന്നും ഇപ്പോൾ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നും യുവതി ഐസിഇയോട് അപേക്ഷിച്ചു. സമൻപ്രീത് എന്ന യുവതിയാണ് ഭർത്താവിനെതിരെ രം​ഗത്തെത്തിയത്. താൻ ഇന്ത്യയിൽ താമസിക്കുന്നുവെന്നും ഭർത്താവ് നവ്രീത് സിംഗ് കാലിഫോർണിയയിലെ ഫ്രെസ്നോയിലാണെന്നും അവർ പറഞ്ഞു. 2022ലാണ് ഇന്ത്യയിൽ ജീവന് ഭീഷണിയുണ്ടെന്ന കാരണത്താൽ നവ്രീത് യുഎസിൽ എത്തിയത്. ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.

നവ്‌രീതിന്റെ അഭയ കേസ് വ്യാജമാണെന്നും പണവും പൗരത്വവും സമ്പാദിക്കാൻ വേണ്ടിയാണ് അദ്ദേഹം നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചതെന്നും സമൻപ്രീത് അവകാശപ്പെട്ടു. ഭർത്താവിന്റെ ബന്ധുക്കൾ അവളെ ഭീഷണിപ്പെടുത്തിയെന്നും തന്നെയും യുഎസിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി ആവശ്യപ്പെട്ടു. നേപ്പാൾ വഴിയോ ആഫ്രിക്ക വഴിയോ നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുന്നതിനുള്ള രഹസ്യ വഴികളും അവർ പങ്കുവെച്ചു. എന്നാൽ സമൻപ്രീത് യുഎസിലേക്ക് പോയില്ല.

രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച ഭർത്താവിനെ നാടുകടത്തണമെന്നാണ് സമൻപ്രീതിന്റെ ആവശ്യം. ഗ്രീൻ കാർഡിനായി യുഎസിലുള്ള ഒരാളെ വിവാഹം കഴിക്കുകയാണെന്ന് ഭർത്താവ് പിതാവിനോട് പറഞ്ഞതായി ഭാര്യ ആരോപിച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും അദ്ദേഹത്തിന്റെ വ്യാജ അഭയത്തിന്റെ തെളിവ് എനിക്ക് നൽകാൻ കഴിയും. എനിക്കും എന്റെ മകൾക്കും നീതി വേണം.

അതുകൊണ്ട് വ്യാജ അഭയം നൽകിയതിന് അദ്ദേഹത്തെ നാടുകടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ഇവർ പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും ബിഗാമി ഒരു ക്രിമിനൽ കുറ്റമാണെന്നും ഭർത്താവിനോട് ഒരു വിദ്വേഷവുമില്ലെന്നും സിഖ് കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ, ഞാൻ ഒരു വിവാഹത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂവെന്നും അവർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി