
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. 2.15ന് വിഷയം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. അതേ സമയം താൻ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു.
ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാനിൽ കയറ്റി തഞ്ചാവൂരിലേക്ക് കൊണ്ട് പോവുകയാണ് ചെയ്തത്. വാനിൽ മുന്നിൽ കിടന്ന ഡിഎംകെ പ്രവർത്തകർ പോലീസിനെ തടയാൻ ശ്രമിച്ചാണ് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12 മണി വരെ നടപടി പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശം മറികടന്നാണ് തിടുക്കത്തിൽ ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
നാളെ ബജറ്റ് സമ്മേളനം ചേരാൻ ഇരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചന ആണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. . ഉദയനിധിക്കെതിരെ ടിവികെ വനിത വിങ്ങും വിജയ് സർക്കാരിനെതിരെ ഡിഎംകെ പ്രവർത്തകരും സംസ്ഥാന വ്യാപകമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam