
മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. നോട്ടീസിന് ഏഴു ദിവസത്തിനകം മറുപടി നൽകണം. എയർ ഇന്ത്യ ചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ശാരീരിക അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും വീൽചെയർ അടക്കം സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണമെന്നാണ് നിയമം. ആവശ്യമുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മതിയായ വീൽചെയറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കി.
തിങ്കളാഴ്ച ന്യൂയോർക്കിൽ നിന്നും മുംബൈയിൽ എത്തിയ 76 കാരനായ ബാബു പട്ടേലാണ് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചത്. പട്ടേലിനും ഭാര്യയ്ക്കുമായി രണ്ട് വിൽചെയറുകൾ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണം മാത്രമാണ് ലഭിച്ചത്. തുടർന്ന് ഭാര്യയുമായി എമിഗ്രേഷൻ കൗണ്ടറിലേക്ക് നടന്നു പോകുന്നതിനിടെ ബാബു പട്ടേൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam