വിമാനത്താവളങ്ങളിലെ പരിശോധന: കണ്ടെത്തിയത് ഗുരുതര കൃത്യവിലോപങ്ങളെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം:

Published : Jun 24, 2025, 08:09 PM IST
Delhi Airport Runway Closure 2025

Synopsis

ദില്ലി, മുംബൈ അടക്കം രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര കൃത്യവിലോപം കണ്ടെത്തിയെന്ന് ഡിജിസിഎ

ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങളിൽ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂനതകൾ സമയ ബന്ധിതമായി പരിഹരിക്കപ്പെടുന്നില്ലെന്നും വ്യോമയാന മന്ത്രാലയം പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ പറയുന്നു.

സാങ്കേതിക പ്രശ്നങ്ങൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഒരു പ്രധാന പ്രശ്നം. സീറ്റുകൾക്കടിയിൽ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾ ഉപയോഗശൂന്യമായി കണ്ടെത്തി. ഒരു വിമാനത്താവളത്തിൽ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞ നിലയിലാണ്. ലൈറ്റുകൾ നേരായ ദിശയിലല്ല. വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമ്മിതികൾ പരിശോധിച്ചിട്ടില്ലെന്നും 

വിമാനങ്ങൾ പാർക്ക് ചെയുന്ന സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിൽ സ്‌പീഡ് ഗവർണറില്ല. കണ്ടെത്തിയ ന്യൂനതകൾ ഒരാഴ്ചക്കുളളിൽ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിസിഎ ജോയിൻ്റ് ഡയറക്ടർ ജനറലിൻ്റെ നേത്വത്തിൽ 2 ടീമുകളായാണ് പരിശോധന നടത്തിയത്. ദില്ലി, മുംബൈ വിമാനത്താവളങ്ങളിലുൾപ്പടെയാണ് പരിശോധന നടത്തിയതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി