
ബെംഗളൂരു: ധർമ്മസ്ഥല കേസിൽ കൂടുതൽ സാക്ഷികൾ രംഗത്ത് വന്നേക്കുമെന്ന് സൂചന. സാക്ഷിയും പരാതിക്കാരനുമായ ആൾ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നൽകാൻ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 6 സാക്ഷികൾ രംഗത്ത് വന്നേക്കും എന്നാണ് സൂചന. അന്വേഷണത്തെ സഹായിക്കാൻ തയ്യാറെന്ന് ഇവർ എസ്ഐടിയെ അറിയിച്ചതായാണ് വിവരം.
അന്വേഷണം പഞ്ചായത്ത് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. എസ്ഐടി സംഘം 1995 മുതൽ 2015 വരെ പഞ്ചായത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും വിവരവും എടുത്തു. മൃതദേഹങ്ങൾ മറവ് ചെയ്തത് ഒളിപ്പിച്ചതിൽ പഞ്ചായത്തിനും പങ്കുണ്ട് എന്ന് സാക്ഷിയുടെ അഭിഭാഷകർ പരാതിപ്പെട്ടിരുന്നു.