കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന പദവിയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന

Published : Aug 21, 2026, 04:29 AM IST
Dharmendra Pradhan

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാൻ മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ അദ്ദേഹത്തിന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബി.ജെ.പി നേതാവും ലോക്‌സഭാ എം.പിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.

ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ പൊലീസ്
ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്