പൊലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ പൊലീസ്

Published : Aug 21, 2026, 01:25 AM IST
Online Taxi

Synopsis

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാർ നടത്തിയ പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന് 400-ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ സംഘർഷം. 400-ഓളം ഓട്ടോറിക്ഷകളും ടാക്സികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ആപ്പ് ഡ്രൈവർമാർ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘർഷത്തിലും കലാശിച്ചത്.

റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസിന്റെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ നേരിട്ട് ഇടപെട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം കുറ്റക്കാരായ വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത് എന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദീപ്തി രഞ്ജൻ പത്ര അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവർമാർക്കും ഉടമകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി