കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

Published : Jan 26, 2025, 07:17 PM IST
കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

Synopsis

കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു

ലഖ്നൗ: വയലിൽ കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച കര്‍ഷകന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മഥുരയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കനയ്യ (27) ആണ് മരിച്ചത്. കനയ്യ ശനിയാഴ്ച കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ പോയതായിരുന്നു. വീട്ടിലെത്തിയ ശേഷം ഭാര്യ നിർബന്ധിച്ചിട്ടും അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ കനയ്യ കൈ കഴുകിയില്ല. 

കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു. അത്താഴത്തിന് ശേഷം കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ വരികയും അതിവേഗം ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 

പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കീടനാശിനി വിഷബാധ മൂലമുണ്ടാകുന്ന മരണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ൽ മഹാരാഷ്ട്രയിലെ പൂനെയിലെ ബലേവാഡി ഹൈ സ്ട്രീറ്റിൽ ഒരു ജോലിക്കാരന്‍റെ മുറിയിൽ അബദ്ധത്തിൽ കീടനാശിനി കഴിച്ച് 19 കാരനായ യുവാവ് മരിച്ചിരുന്നു. 

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ