
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്.
മാഹാരാഷ്ട്രയിൽ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയൻ മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയിൽ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയിൽ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്.
സവാളയുമാി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തൽക്ഷണം മരിച്ചു. കന്നുകാലികളെ കയറ്റിയ ട്രക്കിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഈ ട്രക്കിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. പത്തിലേറെ കന്നുകാലികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരം ലഭിച്ച ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam