'മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണം, പേര് നൽകേണ്ടത് ഗവർണർക്ക്'; സാങ്കേതിക സ‍ർവ്വകാലാശാല വിസി നിയമനത്തിൽ സുപ്രീംകോടതിയിൽ ഹർജി

Published : Sep 16, 2025, 11:59 AM IST
supreme court

Synopsis

ഡിജിറ്റൽ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ച് കുസാറ്റിലെ അക്കാദമിക്ക് വിദഗ്ധനായ ഡോ. ഡി. മാവൂത്ത്. മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം.

ദില്ലി: ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഹർജിയുമായി കുസാറ്റിലെ അക്കാദമിക്ക് വിദഗ്ധനായ ഡോ. ഡി. മാവൂത്ത്. ഇരുസർവകലാശാലകളുടെയും വിസി നിയമനത്തിനായി വിരമിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മറ്റിയെ ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചിരുന്നു. ഈ സെർച്ച് കമ്മറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം എന്നായിരുന്നു നിർദ്ദേശം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം. 

പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം. വിയോജിപ്പിന്റെ കാരണവും അതിനാധാരമായ രേഖകളും ചാൻസലറായ ഗവർണർക്ക് പട്ടികയ്ക്ക്ക്കൊപ്പം കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഈ ഉത്തരവ് പരിഷ്ക്കരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തർക്കമുണ്ടായിരുന്ന സെർച്ച് കമ്മറ്റി സുപ്രീംകോടതി ഇടപെട്ട് രൂപീകരിച്ചത് സ്വാഗതാർഹമാണ്. എന്നാൽ സെർച്ച് കമ്മറ്റി പേര് നൽകേണ്ടത് സാങ്കേതികസർവകലാശാല ചാൻസിലറായ ഗവർണർക്കാണ്. യുജിസി ചട്ടവും സാങ്കേതിക സർവകലാശാല നിയമവും ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാൽ മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രിയെയോ സംസ്ഥാന സർക്കാരിനെയോ നിയമനപ്രക്രിയയുടെ ഭാഗമാക്കുന്നത് രാഷ്ട്രീയവൽക്കരണത്തിന് കാരണമാകുമെന്നും കുസാറ്റ് സർവ്വകലാശാലയിലെ ഡോ. ഡി. മാവൂത്ത് അഭിഭാഷകൻ എം ആർ അഭിലാഷ് മുഖാന്തരം നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ രാഷ്ട്രീയവൽക്കരണം താനടക്കം നിരവധി പേരുടെ സാധ്യതയെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ യുജിസി പ്രതിനിധിയെ സെർച്ച് കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഉത്തരവിൽ പരിഷ്ക്കരണം ആവശ്യപ്പെട്ട് ചാൻസിലറായ ഗവർണറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ