
കൊഹിമ: നാഗലാൻഡ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ നാഗാ സമാധാന കരാറിൽ പങ്ക് ചേരുവാൻ സമ്മതിച്ചുവെന്ന് നാഗാലാൻഡ് ഗവർണർ ആർ എൻ രവി. നാഗാ സമാധാന കരാറിന് അന്തിമ രൂപമായിട്ടില്ലെന്നും ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും എൻ എൻ രവി ദേശീയ ദിനപത്രമായ ദി ഹിന്ദുവിനോട് പറഞ്ഞു.
നാഗാ സമാധന കരാറിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നു എന്ന പ്രചരണം ആഭ്യന്ത്ര മന്ത്രാലയം ഇന്ന് നിഷേധിച്ചിരുന്നു. അസം, മണിപ്പൂർ ,അരുണാൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ നാഗാ വിമതരവുമായി ഉടമ്പടിയിൽ എത്തുകയുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. നാഗാ സമാധാന കരാർ ഉടൻ ഒപ്പുവെക്കും എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ഒക്ടോബർ 18ന് എൻ എൻ രവിയുടെ നേതൃത്വത്തിൽ 14 ഗോത്ര നേതാക്കളുമായും, നാഗാലാൻഡ് ജിബി ഫെഡറേഷനുമായും, നാഗാ ട്രൈബ് കൗൺസിലുമായും മറ്റും ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam