'പിറന്നാൾ കേക്ക് മുറിച്ച് പോലുമില്ല', റോഡ് സൈഡിലെ ആഘോഷം വിലക്കിയതിനേ ചൊല്ലി തർക്കം, വെടിവയ്പ്, ഒരാൾ മരിച്ചു

Published : Feb 15, 2025, 01:57 PM ISTUpdated : Feb 15, 2025, 02:02 PM IST
'പിറന്നാൾ കേക്ക് മുറിച്ച് പോലുമില്ല', റോഡ് സൈഡിലെ ആഘോഷം വിലക്കിയതിനേ ചൊല്ലി തർക്കം, വെടിവയ്പ്, ഒരാൾ മരിച്ചു

Synopsis

സഹോദരി പുത്രിയുടെ പിറന്നാളിന് റോഡിന് അരികിൽ വച്ച് കേക്ക് മുറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് വെടിവയ്പുണ്ടായത്

പൂനെ: സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ 37കാരൻ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പിംപ്രി ചിച്ഛ്വാഡ് മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 37കാരനായ വിക്രം ഗുരുസ്വാമി റെഡ്ഡി എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിക്രമും സുഹൃത്തും സഹോദരി പുത്രിയുടെ പിറന്നാളിന് റോഡിന് അരികിൽ വച്ച് കേക്ക് മുറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് വെടിവയ്പുണ്ടായത്. 

വിക്രമും സുഹൃത്ത് നന്ദകിഷോറും കേക്ക് മുറിക്കാൻ തുടങ്ങുന്നതിനിടെ കുറച്ച് പേർ ഇവിടേക്ക് എത്തി റോഡരികിൽ വച്ചുള്ള ആഘോഷം പറ്റില്ലെന്ന് വിലക്കുകയായിരുന്നു. ഇരുചക്രവാഹനത്തിന് മുകളിൽ വച്ച് കേക്ക് മുറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അക്രമി സംഘം ഇവിടേക്ക് എത്തിയത് ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘത്തിലൊരാൾ വിക്രമിന് നേരെ വെടിയുതിർക്കുകയായിരുന്നു. നന്ദകിഷോറിനെ സംഘം ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് വിക്രമിന് വെടിയേറ്റത്. 

പരിക്കേറ്റ ഇരുവരേയും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമിന്റെ ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മേഖലയിൽ മറ്റൊരു വെടിവയ്പ് നടന്നത്. സംഭവത്തിൽ മരിച്ചയാളുടെ ബന്ധുവടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരാർ നഷ്ടമായതിനേ ചൊല്ലിയുള്ള തർക്കത്തിനിടയിലായിരുന്നു ഫെബ്രുവരി 12 ഈ അക്രമം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ