യാത്രക്കാരെ അമ്പരിപ്പിച്ച് എക്‌സ്‌പ്രസ് വേയിൽ ടോൾ സൗജന്യം, അമ്പരപ്പിച്ച് കാരണം, ദീപാവലി ബോണസ് നിഷേധിച്ച തൊഴിലാളികൾ പ്ലാസ തുറന്നിട്ടു

Published : Oct 21, 2025, 04:43 PM IST
Toll free on Agra-Lucknow Expressway

Synopsis

ദീപാവലി ബോണസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസ ജീവനക്കാർ ഗേറ്റുകൾ തുറന്നിട്ടു. ഇതോടെ ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോവുകയും സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. 

ആഗ്ര: ദീപാവലി ബോണസ് നിഷേധിച്ചതിനെത്തുടർന്ന് ടോൾ പ്ലാസ ജീവനക്കാർ പ്രതിഷേധിച്ചതോടെ കനത്ത നഷ്ടം. തൊഴിലാളികൾ സമരം ചെയ്യുകയും ഗേറ്റുകൾ തുറന്നിടുകയും ചെയ്തതോടെ, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ സൗജന്യമായി കടന്നുപോയി. കേന്ദ്ര സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഞായറാഴ്ച രാത്രി ജീവനക്കാർ ടോൾ ബൂത്തിൻ്റെ ബൂം ബാരിയറുകൾ തുറന്നുകൊടുത്ത് ധർണ്ണ ആരംഭിക്കുകയായിരുന്നു. ടോൾ നൽകാതെ വാഹനങ്ങൾ കടന്നുപോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയെയും ദേശീയ തലസ്ഥാന മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.

'കഴിഞ്ഞ ഒരു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു, പക്ഷേ അവർ ബോണസ് നൽകിയിട്ടില്ല. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ശമ്പളം പോലും കൃത്യസമയത്ത് നൽകുന്നില്ല. ജീവനക്കാരെ മാറ്റി നിയമിക്കാമെന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്, ബോണസ് തരില്ലെന്നും പറയുന്നു' പ്രതിഷേധിച്ച ജീവനക്കാരിൽ ഒരാൾ പറഞ്ഞു. ശ്രീസായി, ദത്താർ കമ്പനികൾക്ക് വേണ്ടിയാണ് ഈ ജീവനക്കാർ ജോലി ചെയ്യുന്നത്. ദീപാവലി പ്രമാണിച്ചുള്ള ബോണസ് കഴിഞ്ഞ ആഴ്ച അക്കൗണ്ടിൽ എത്തുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് ജീവനക്കാർ ആരോപിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച സമരം 10 മണിക്കൂറോളം നീണ്ടുനിന്നു. ബോണസ് നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു. അതേസമയം, കമ്പനി അധികൃതരുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൂറിലേറെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, സംഭവം 500 എണ്ണത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ
ഒരു ലൈസൻസ് നോക്കി ചിരിതൂകി രാഹുൽ, ആശ്ചര്യപ്പെട്ട് ജനം; മുത്തച്ഛന്‍റെ കളഞ്ഞുപോയ ഡ്രൈവിങ് ലൈസൻസ് വീണ്ടും ഗാന്ധി കുടുംബത്തിലെത്തി