മഹാസഖ്യം Vs മഹാസഖ്യം, 12 മണ്ഡലങ്ങളിൽ ഏറ്റുമുട്ടുന്നത് ഒരേ മുന്നണിയിലെ പാർട്ടികൾ, ബിഹാറിൽ എൻഡിഎക്ക് എളുപ്പമാകുമോ?

Published : Oct 21, 2025, 03:17 PM IST
mahagathbandhan

Synopsis

ബിഹാറില്‍ 12 മണ്ഡലങ്ങളിൽ ഏറ്റുമുട്ടുന്നത് ഒരേ മുന്നണിയിലെ പാർട്ടികൾ. ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും.

ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാതെ മഹാ​ഗഡ്ബന്ധൻ. സഖ്യകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഓരോ പാർട്ടികളും വെവ്വേറെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനാൽ 12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി. ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി)യും ആർജെഡിയും രണ്ട് സീറ്റുകളിൽ (ചെയിൻപൂർ, ബാബുബർഹി) ഏറ്റുമുട്ടും. 

തിങ്കളാഴ്ച ആർജെഡി 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതോടെ ചിത്രം വ്യക്തമായി. ഇതിൽ ആറ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമുണ്ട്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺ​ഗ്രസും സ്ഥാനാർഥികളെ നിർത്തിയത്. അതേസമയം, ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസും പരസ്പരം സ്ഥാനാർത്ഥികളെ നിർത്തി.

രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 23 ഓടെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ് എന്നിവിടങ്ങളിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇതിനകം അവസാനിച്ചതിനാൽ നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടാകും. സീറ്റ് വിഭജനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 20 ന് അവസാനിച്ചിട്ടും, മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മഹുവയിൽ ആർജെഡി ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെതിരെ മുകേഷ് റൗഷനെയാണ് മത്സരിക്കുന്നത്. ഈ വർഷം ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ്, ജനശക്തി ജനതാദൾ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. മഹാസഖ്യത്തിലെ ആഭ്യന്തര സംഘർഷം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും നിരവധി മണ്ഡലങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നു. വിഷയത്തിൽ രൂക്ഷ വിമർശനവുമായി ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാൻ രം​ഗത്തെത്തി. എൻഡിഎക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന സീറ്റുകളിൽ മഹാസഖ്യം വാക്ക് ഓവർ നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. 29 സീറ്റുകളിലാണ് പാസ്വാന്റെ പാർട്ടി മത്സരിക്കുന്നത്. സൗഹൃദ പോരാട്ടം എന്നൊന്നില്ലെന്നും എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി
'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി