പകരക്കാരനായി ഡി കെ ശിവകുമാർ, കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന്

Published : May 29, 2026, 03:00 AM IST
dk shivakumar likely to become next karnataka chief minister

Synopsis

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി ഡി കെ ശിവകുമാറിനെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് ചേരും

ബെംഗളൂരും: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി ഡി കെ ശിവകുമാറിനെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. ഇന്നലെ ലോക്ഭവനിലെത്തി രാജി സമർപ്പിച്ച ശേഷം സിദ്ധരാമയ്യ ദില്ലിക്ക് പുറപ്പെട്ടിരുന്നു. രാഹുലും ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും മന്ത്രിസഭ പുനഃസംഘനയിൽ ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ളവ തന്റെ വിശ്വസ്തർക്ക് ഉറപ്പാക്കാൻ സമ്മ‍ർദം ചെലുത്തുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കി ഹോളിക്കായും സിദ്ധരാമയ്യ ക്യാമ്പ് സമ്മർദം ചെലുത്തുന്നുണ്ട്. ഇരു നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച നടത്തും. ലോക്ഭവന് ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ അംഗീകരിച്ചേക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കം; ചോദ്യപേപ്പറുകൾ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടിയേക്കും
മമതയെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; ടിഎംസി ദേശീയ വക്താവ് ശന്തനു സെൻ സ്ഥാനമൊഴിഞ്ഞു