മുഖ്യമന്ത്രി വിജയിനെ 'നായ' എന്ന് വിളിച്ചു, മൂക്കിൽ പഞ്ഞി വച്ച് ഇരിക്കുമെന്നും ഡിഎംകെ വനിതാ നേതാവിന്റെ പ്രസംഗം; വേദിയിൽ അസ്വസ്ഥയായി കനിമൊഴി

Published : Oct 19, 2026, 03:23 PM IST
dmk vijay

Synopsis

ഡിഎംകെ വേദിയിൽ കനിമൊഴിയുടെ സാന്നിധ്യത്തിൽ വനിതാ നേതാവ് വിജയ്‌യെ അസഭ്യം പറയുകയും നായ എന്ന് വിളിക്കുകയും ചെയ്തു. പ്രസംഗത്തിൽ കനിമൊഴി അസ്വസ്ഥയായപ്പോൾ മേയർ പ്രിയ ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേസെടുക്കണമെന്ന് ടിവികെ പ്രവർത്തകർ ആവശ്യപ്പെട്ടു

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ മൂക്കിൽ പഞ്ഞി വച്ച് ഇരിക്കുമെന്നും അവർ പ്രസംഗിച്ചു. കനിമൊഴി വേദിയിൽ ഇരിക്കെ ആയിരുന്നു പരാമർശങ്ങൾ. ഇവരുടെ പ്രസംഗത്തിന് ഡി എം കെ അണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് ചെയ്തത്. വേദിയിൽ ഉണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കനിമൊഴിക്കും പ്രിയക്കും ഡി എം കെയ്ക്കുമെതിരെ ടി വി കെ സൈബർ പോരാളികൾ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ നായ എന്നടക്കം വിളിച്ചുള്ള പ്രസംഗത്തിന്‍റെ പേരിൽ നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാണ് ടി വി കെ സൈബർ പോരാളികളുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ദില്ലി പൊലീസിന്‍റെ വാഹനത്തിന്‍റെ ടയർ പഞ്ചറാകില്ലെന്ന് കരുതുന്നു'; സിജെപി നേതാക്കളുടെ ജാമ്യം വൈകുന്നതിൽ പരിഹാസവുമായി രത്ന സിംഗ്
രഹസ്യവിവരം, ബെംഗളൂരുവിൽ കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചു, മലയാളികളടക്കം 3 പേർ പിടിയിൽ