
ചെന്നൈ: വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ഡിഎംകെ എംപി സെന്തിൽകുമാർ. ദുരുദ്ദേശമില്ലാതെയാണ് വാക്ക് ഉപയോഗിച്ചതെന്ന് സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രമാണ് ജയിക്കാനാകുക എന്നായിരുന്നു ഡിഎംകെ എംപി സെന്തില്‍കുമാറിന്റെ വിവാദപരാമർശം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ബിജെപിക്ക് പ്രവേശനമില്ലെന്നും സെന്തില്‍ കുമാർ പറഞ്ഞു. പാർലമെൻറിലാണ് ഡിഎംകെ എംപിയുടെ വിവാദ പരാമർശം. എന്നാല്‍ എംപിയുടേത് വ്യക്തിപരമായ പരാമർശമെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഗോമാതയോട് തങ്ങള്‍ക്ക് ബഹുമാനമാണ്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam