സ്പീക്കറുടെ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി; ഇന്ത്യാ സഖ്യം വിട്ടുനിന്നു

Published : Aug 13, 2026, 12:43 PM IST
kanimozhi, loksabha

Synopsis

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരം ഇന്ത്യാ സഖ്യം ബഹിഷ്കരിച്ചപ്പോൾ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. അമിത് ഷായുടെ കൂടെ ഇരിക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ബഹിഷ്ക്കരിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കിയപ്പോൾ, കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ദില്ലി: മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം കോൺ​ഗ്രസ് ബഹിഷ്കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്ക്കരിച്ചതെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചിരുന്നു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു.

സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ എത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. അതേസമയം, രാജ്യസഭയിൽ അവസാന ദിനവും ബഹളം. അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്സഭയിൽ എത്തിയ അമിത് ഷാ, രാജ്യസഭയിൽ എത്തിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാന യാത്രക്കാരൻ്റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്തപ്പോൾ സംശയം; തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് കുരങ്ങിൻ്റെ തലയോട്ടി
അവസാന ദിനം നരേന്ദ്ര മോദിയും അമിത് ഷായും ലോക്സഭയിൽ എത്തി, പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു