അവസാന ദിനം നരേന്ദ്ര മോദിയും അമിത് ഷായും ലോക്സഭയിൽ എത്തി, പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

Published : Aug 13, 2026, 11:52 AM IST
Loksabha

Synopsis

അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു.

ദില്ലി: മൺസൂൺ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ എത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു. അതേസമയം, രാജ്യസഭയിൽ അവസാന ദിനവും ബഹളം. അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്സഭയിൽ എത്തിയ അമിത് ഷാ, രാജ്യസഭയിൽ എത്തിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാവേരി ബന്ദ് തള്ളി കന്നടിഗർ, തണുപ്പൻ പ്രതികരണം, വാഹനഗതാഗതവും വ്യാപാരവും പതിവ് പോലെ
മറാഠി അറിയില്ലെങ്കിൽ മഹാരാഷ്ട്രയിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ല; മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും