വിജയ് ക്രിസ്ത്യാനിയാണോ? ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ പ്രതികരിച്ചോ?; ബിജെപിയുടെ ബി ടീം മാത്രമാണ് വിജയ് എന്ന് ഡിഎംകെ

Published : Apr 17, 2026, 07:30 AM IST
vijay

Synopsis

വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നും ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌.

തിരിച്ചിറപ്പള്ളി: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത്. വിജയ് എപ്പോഴാണ് ജോസഫ് വിജയ് ആയതെന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയ്‍യുടെ എതിരാളി ആയ ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌ ചോദിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നും ഇനിഗോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിക്ക് പിന്നാലെയാണ് വിജയ്‍യുടെ ക്രിസ്ത്യൻ പരിവേഷം ഡിഎംകെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ എന്തിനാണ് ജോസഫ് വിജയ് ആയത്? ഇത്രയും നാൾ വിജയ് ആയിരുന്നില്ലേ? ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ പ്രതികരിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിരിച്ചിറപ്പള്ളി ഈസ്റ്റ് എംഎൽഎ ഇനിഗോ ഇറുദയരാജ് രം​ഗത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ബി ടീം മാത്രമാണ് വിജയ് എന്നും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അതറിയാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ കിട്ടും. ചില ചെറുപ്പക്കാരുടെ വോട്ട് വിജയ്ക്ക് കിട്ടിയേക്കാം. അത് സിനിമ നടൻ ആയത് കൊണ്ടാണ്. അവരും തിരിച്ചുവരുമെന്നും ഇനിഗോ പറഞ്ഞു. വിജയ് മത്സരിക്കുന്ന രണ്ടാം മണ്ഡലം ആണ് തിരുച്ചി ഈസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും
വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്; നിലപാടിലുറച്ച് പ്രതിപക്ഷം, ബിൽ പാസാകുമെന്ന പ്രതീക്ഷയിൽ ബിജെപി