
ചെന്നൈ : കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് ആയുധമാക്കി ഡിഎംകെ. കമ്മ്യൂണിസ്റ്റ്റുകാരുടെ കണക്കെടുപ്പ്, കോളേജിലെ സിജെപി അനുകൂല പ്രതിഷേധ വിലക്ക് ഉത്തരവുകളിലാണ് വിമർശനം. വിവാദ ഉത്തരവ് പിൻവലില്ലെങ്കിലും രാഷ്ട്രീയ ആയുധമാക്കാനാണ് തീരുമാനം. ഇടതുപാർട്ടികൾ ഇനിയും ടിവികെ സർക്കാരിനെ പിന്തുണയ്‌ക്കുമോ എന്നാണ് ഡിഎംകെ ഉയർത്തുന്ന പ്രധാന ചോദ്യം. മുഖ്യമന്ത്രി വിജയ് യുടെ അറിവൊടെയോ ഉത്തരവുകൾ എന്ന് വ്യക്തമാക്കണം. വിജയെ നിയന്ത്രിക്കുന്ന സൂപ്പർ മുഖ്യമന്ത്രി ഉണ്ടോ എന്ന ചോദ്യവും ഡിഎംകെ ഉന്നയിക്കുന്നു.
തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28 നായിരുന്നു യോഗം നടന്നത്. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam