സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്നു മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്

Published : Aug 19, 2026, 05:43 PM ISTUpdated : Aug 19, 2026, 07:46 PM IST
Delhi CNG Cylinder Blast

Synopsis

ദില്ലിയിൽ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ദില്ലി: ദില്ലിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം. മൂന്നുപേർക്ക് പരിക്കേറ്റു. മരിച്ച മൂന്നുപേരും സിഎൻജി പമ്പിലെ ജീവനക്കാരാണ്. വെസ്റ്റ് ദില്ലി, നിസാംപൂർ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ്, ഫയർ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

ബുധനാഴ്ച തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ഉച്ചകഴിഞ്ഞ് 3:37 ഓടെയാണ് ഫയർ ഡിപ്പാർട്ട്മെൻ്റിന് വിവരം ലഭിച്ചത്. ഉടൻതന്നെ ആറു അഗ്നിശമന വാഹനങ്ങൾ സ്ഥലത്തേക്ക് അയച്ചു.

ട്രക്കിൻ്റെ സിലിണ്ടറിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന പമ്പ് ജീവനക്കാരൻ അടക്കമുള്ളവരാണ് മരിച്ചതെന്ന് ഔട്ടർ ദില്ലി ഡിസിപി അറിയിച്ചു. ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മറ്റ് രണ്ടുപേർക്ക് ആശുപത്രിയിൽ വെച്ചാണ് ജീവൻ നഷ്ടമായത്.

പൊട്ടിത്തെറിയെ തുടർന്ന് മേഖലയിൽ ആശങ്ക ഉടലെടുത്തതായി ദില്ലി ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമായെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; 5 അധ്യക്ഷന്മാരെ മാറ്റി, തൃണമൂലിന് തിരിച്ചടി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം