വെല്ലൂരില്‍ ഡിഎംകെയ്‍ക്ക് ഉജ്ജ്വല വിജയം

Published : Aug 09, 2019, 06:51 PM ISTUpdated : Aug 09, 2019, 07:03 PM IST
വെല്ലൂരില്‍ ഡിഎംകെയ്‍ക്ക് ഉജ്ജ്വല വിജയം

Synopsis

8141 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  എഐഎഡിഎംകെയുടെ എ സി ഷൺമുഖത്തിന് എതിരെ  കതിർ ആനന്ദിന്‍റെ വിജയം. 

ചെന്നൈ: തമിഴ്‍നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയ്‍ക്ക് വിജയം. 8141 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഐഎഡിഎംകെയുടെ എ സി ഷൺമുഖത്തിന് എതിരെ  കതിർ ആനന്ദിന്‍റെ വിജയം. ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള ആമ്പൂർ, വാനിയമ്പാടി മേഖലകളിൽ നേടിയ മുൻതൂക്കമാണ് ഡിഎംകെയ്ക്ക് ഗുണമായത്. 

വെല്ലൂരിൽ പ്രചാരണ സമയത്തെ ചൂടേറിയ ചർച്ചയായിരുന്നു മുത്തലാഖും യുഎപിഎ ബില്ലടക്കം . ബിജെപിയെ പൂർണ്ണമായി മാറ്റിനിർത്തിയായിരുന്നു അണ്ണാഡിഎംകെ പ്രചാരണം നടത്തിയത്. വെല്ലൂരിൽ വിജയിച്ചതോടെ തമിഴ്‍നാട്ടില്‍ നിന്ന് ഡിഎംകെയ്ക്ക് 38 ലോക്സഭാ എംപിമാരായി. ആകെയുള്ള 39 മണ്ഡലങ്ങളിൽ തേനിയിൽ നിന്ന് വിജയിച്ച പനീർ സെൽവത്തിന്‍റെ മകൻ ഒ പി രവീന്ദ്രനാഥാണ് ലോക്സഭയിലെ ഏക അണ്ണാഡിഎംകെ പ്രതിനിധി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി