Asianet News MalayalamAsianet News Malayalam

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടി; 'ബുൾഡോസർ' പ്രയോ​ഗവുമായി മഹാരാഷ്ട്ര 

പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫഡ്നവിന് അറിയിച്ചു.

Maharashtra civic body bulldozer action after communal clash on Pran prathista day prm
Author
First Published Jan 24, 2024, 4:35 PM IST

മുംബൈ: മുംബൈയിൽ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ ബുൾഡോസർ പ്രയോ​ഗവുമായി സർക്കാർ. മുംബൈയിലെ മീരാ റോഡ് പ്രാന്തപ്രദേശത്തെ നിയമവിരുദ്ധ കെട്ടിടങ്ങളും കൈയേറ്റങ്ങളും പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മീരാ ഭായിന്ദർ മുനിസിപ്പൽ കോർപ്പറേഷന്റെ ബുൾഡോസർ നടപടി.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു. പ്രദേശത്തെ 15 കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് പൊലീസ് പറഞ്ഞു. അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയുടെ തലേന്ന് നയാ നഗറിൽ സംഘടിപ്പിച്ച റാലിക്കിടെ രണ്ട് സമുദായങ്ങളിൽപ്പെട്ടവർ പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിന് പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫഡ്നവിന് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മഹാരാഷ്ട്രയിൽ ക്രമസമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ സർക്കാർ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More.... അമ്പമ്പോ എന്തൊരു ചാട്ടം, ജീവനില്‍ കൊതിയില്ലേ; സുരക്ഷാവലയുടെ സുരക്ഷയുറപ്പാക്കാന്‍ ചെയ്യുന്നത് കണ്ടോ?

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരാണ് കേസിൽപ്പെടുന്നവരുടെ വീടുൾപ്പെടെയുള്ള അനധികൃത നിർമാണം  ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കാൻ ആരംഭിച്ചത്. വിവിധ കേസുകളിലെ പ്രതികൾക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് ഈ രീതി പിന്തുടരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios