'മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി; യുപിയെക്കുറിച്ച് ആശങ്കപ്പെടേണ്ട'; ശിവസേനയോട് യോ​ഗി ആദിത്യനാഥ്

Web Desk   | Asianet News
Published : Apr 29, 2020, 06:38 PM ISTUpdated : Apr 29, 2020, 09:55 PM IST
'മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി; യുപിയെക്കുറിച്ച് ആശങ്കപ്പെടേണ്ട'; ശിവസേനയോട് യോ​ഗി ആദിത്യനാഥ്

Synopsis

പൽഘറിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ആശങ്കയെ നിങ്ങളെന്തിനാണ് രാഷ്ട്രീയവത്കരണമായി പറയുന്നത്? 

ലക്നൌ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് സന്യാസിമാരെ അമ്പലത്തിനുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ തർക്കത്തിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് മറുപടിയുമായി യോ​ഗി ആദിത്യനാഥ്. നിങ്ങൾ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി, ഉത്തർപ്രദേശിനെ ഓർത്ത് ആശങ്കപ്പെടേണ്ട എന്നാണ് യോ​ഗി ആദിത്യനാഥ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ട്വീറ്റിലൂടെ മറുപടി നൽകിയത്. 'പൽഘറിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ആശങ്കയെ നിങ്ങളെന്തിനാണ് രാഷ്ട്രീയവത്കരണമായി പറയുന്നത്? ഇത്തരം ആശയപരമായ വീക്ഷണങ്ങളെ കുറിച്ച് എന്താണ് പറയേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ മാറിയ രാഷ്ട്രീയ നിറങ്ങളുടെ പ്രതിഫലനമാണ്.'' യോഗി പറഞ്ഞു. 

'യുപിയില്‍ നിയമവാഴ്ചയുണ്ട്. നിയമം ലംഘിക്കുന്നവരുടെ കാര്യത്തില്‍ ഇത് കര്‍ശനമായി ഇടപെടും. ബുലന്ദ്ശഹര്‍ കൊലപാതകത്തില്‍ പെട്ടെന്നാണ് നടപടിയെടുത്തത്. കുറ്റവാളികള്‍ മണിക്കൂറുകള്‍ക്കകം പിടിക്കപ്പെടുകയും ചെയ്തു. നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ നോക്കൂ.. യുപിയെക്കുറിച്ച് വിഷമിക്കേണ്ട.' യോഗി കൂട്ടിച്ചേര്‍ത്തു. പാൽഘറിൽ കഴിഞ്ഞ ദിവസമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയി അവയവക്കടത്ത് നടത്തുന്നവരെന്ന് സംശയിച്ച് ആൾക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയത്. ഈ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ബുലന്ദ്ഷഹറിൽ രണ്ട് സന്യാസിമാരെ ക്ഷേത്രത്തിനുള്ളിൽ കയറി അക്രമി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം