ആഗ്രയിലെ ആശുപത്രി കെട്ടിട്ടത്തിലുണ്ടായ തീപിടുത്തതിൽ ഡോക്ടറും മൂന്ന് മക്കളും മരിച്ചു

By Web TeamFirst Published Oct 5, 2022, 1:56 PM IST
Highlights

ആശുപത്രി കെട്ടിടത്തിന്റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറിൽ സ്ഥിതി ചെയ്യുന്ന ആർ മധുരാജ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. 

ആശുപത്രി കെട്ടിടത്തിൻ്റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിൻ്റെ ബേസ്മെൻ്റും ഒന്നാം നിലയും ആശുപത്രിക്ക് വാടക്ക് നൽകുകയായിരുന്നു.

സംഭവസമയത്ത് നാല് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

നാരിപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഒന്നാം നിലയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഈ നിലയിലാണ് ആശുപത്രി ഉടമയായ രാജൻ സിംഗും മക്കളും താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ആശുപത്രി പ്രവ‍ര്‍ത്തിച്ചിരുന്നത്. അഗ്നിബാധയ്ക്കിടെ രാജൻസിംഗ് അകത്ത് കുടുങ്ങി പോകുകയായിരുന്നുവെന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെ തീപടരും മുൻപ് പുറത്തേക്ക് എത്തിക്കാനായി. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടും പേരും രാജൻ സിംഗിൻ്റെ ബന്ധുക്കളാണ്. 

മുംബൈയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം 

മുംബൈ: മുംബൈയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. വര്‍ളി സി ലിങ്ക് പാലത്തിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് 4 കാറുകളും ഒരു ആംബുലൻസും കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ റോഡരികിൽ നിർത്തിയ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നേരത്തെ ഉണ്ടായ കാറപകടത്തിൽപ്പെട്ടവരെ ആമ്പുലൻസെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞു കയറിയത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.

tags
click me!