'ചിലപ്പോൾ ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ്', പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച ഡോക്ടർ മരിച്ചു

Published : Apr 21, 2021, 06:35 PM IST
'ചിലപ്പോൾ ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ്', പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച ഡോക്ടർ  മരിച്ചു

Synopsis

താൻ കൊവി‍ഡിനെ തരണം ചെയ്യില്ലെന്ന് ഉറപ്പായെന്ന തരത്തിലായിരുന്നു മനീഷ ഫേസ്ബുക്കിൽ കുറിച്ചത്...

മുംബൈ: ‌ചിലപ്പോൾ ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ് ആയിരിക്കുമെന്ന് ഫേസ്ബുക്കിൽ ​പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ട‍ മരിച്ചു.  ഡോക്ട‍ർ മനീഷാ ജാദവാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. മുംബൈ സിറ്റിയിലെ സെവ്രി ടി ബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് മനീഷ. 

താൻ കൊവി‍ഡിനെ തരണം ചെയ്യില്ലെന്ന് ഉറപ്പായെന്ന തരത്തിലായിരുന്നു മനീഷ ഫേസ്ബുക്കിൽ കുറിച്ചത്. 36 മണിക്കൂ‍ർ പിന്നിടും മുമ്പ് ഡോക്ടർ മരിക്കുകയും ചെയ്തു. കൊവി‍ഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചും നിരവധി ഡോക്ടർമാരാണ് സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ...'; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ
ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്