മരണത്തിന് കീഴടങ്ങിയത് 16 കുരുന്നുകൾ, എന്താണ് ഇവിടെ നടക്കുന്നത്, മരുന്നിന് പച്ചക്കൊടി വീശിയവര്‍ എവിടെ? അവര്‍ നടപടി നേരിടണമെന്ന് ഡോക്ടർമാരുടെ സംഘടന

Published : Oct 08, 2025, 06:29 PM IST
CHILD DEATH

Synopsis

ഗുണനിലവാരം കുറഞ്ഞ മരുന്നിന് അംഗീകാരം നൽകിയവർക്കെതിരെ നടപടി വേണമെന്നും, അറസ്റ്റ് ചെയ്ത ഡോക്ടറെ മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആരോപിച്ചു.

ദില്ലി: മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകൾക്ക് അംഗീകാരം നൽകിയവർക്കെതിരെ നടപടി വേണമെന്നും ഓൾ ഇന്ത്യ ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ആവശ്യപ്പെട്ടു. ദാരുണമായ സംഭവത്തിൽ കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് എഫ്എഐഎംഎ ചീഫ് രക്ഷാധികാരിയായ ഡോ. രോഹൻ കൃഷ്ണൻ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാൻ ചെയ്ത പല മരുന്നുകളുടെ കൂട്ടുകളും വിപണിയിൽ ഇപ്പോഴും എളുപ്പത്തിൽ ലഭ്യമാണ് എന്നതിൻ്റെ തെളിവാണ് ഈ ദുരന്തം.

വിപണിയിലെത്തുന്നതിന് മുൻപ് മരുന്നുകൾക്ക് പല തലങ്ങളിലുള്ള ലൈസൻസുകളും അംഗീകാരങ്ങളും ആവശ്യമാണ്. "ഈ മരുന്നിന് പച്ചക്കൊടി കാണിച്ച എല്ലാവരും കർശന നടപടി നേരിടണം. ആരോഗ്യമേഖലയിലെ 'പണം കൊടുത്ത് സർട്ടിഫിക്കറ്റ് നേടുന്ന' രീതി വളരെ ദൗർഭാഗ്യകരമാണ്," ഡോ. കൃഷ്ണൻ പറഞ്ഞു. ദുരന്തത്തിന് കാരണമായ 'കോൾഡ്രിഫ്' എന്ന ചുമ സിറപ്പിൽ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ പാടില്ലാത്ത രാസവസ്തുക്കൾ അടങ്ങിയിരുന്നു. 2023-ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ 'ഫിക്സഡ് ഡോസ് കോമ്പിനേഷൻ' ഉപയോഗിക്കരുത് എന്ന് മരുന്നിൻ്റെ പാക്കേജിംഗിൽ മുന്നറിയിപ്പ് നൽകണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കമ്പനികൾ ലേബലിൽ മാറ്റം വരുത്തിയില്ല, കൂടാതെ സംസ്ഥാന സർക്കാരുകൾ ഈ മുന്നറിയിപ്പ് സംബന്ധിച്ച് ബോധവൽക്കരണ കാമ്പയിൻ നടത്തിയില്ലെന്നും ഇപ്പോൾ വ്യക്തമായി.

മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ മരിച്ച കുട്ടികളിൽ പലർക്കും ഈ സിറപ്പ് നിർദ്ദേശിച്ചുവെന്ന് ആരോപിച്ച് സർക്കാർ ഡോക്ടറായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർമാരുടെ സംഘടന ഈ നടപടിയെ വിമർശിച്ചു. "ഒരു ഡോക്ടർ വിപണിയിൽ ലഭ്യമായ മരുന്നുകളാണ് കുറിക്കുന്നത്. 2023-ലെ മുന്നറിയിപ്പിനെക്കുറിച്ച് എനിക്ക് പോലും അറിയില്ലായിരുന്നു. ഇത്തരം ഉപദേശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടമയാണ്. മുന്നറിയിപ്പ് ലേബലുകളിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. കൃഷ്ണൻ ചൂണ്ടിക്കാട്ടി.

സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം

കുറിച്ച മരുന്നിനെക്കുറിച്ച് ഡോക്ടർക്ക് വിശദമായ അറിവുണ്ടായിരിക്കണം എന്നത് ശരിയാണെങ്കിലും, പൊതുജനരോഷം തണുപ്പിക്കാൻ അദ്ദേഹത്തെ ബലിയാടാക്കുന്നത് ശരിയല്ല എന്ന് എഫ്എഐഎംഎ പ്രതികരിച്ചു. അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരു തെറ്റൊന്നും ഡോക്ടർ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ, മരുന്ന് വിറ്റയാളും കുട്ടികൾക്ക് മരുന്ന് കൊടുത്ത മാതാപിതാക്കൾ പോലും ജയിലിൽ പോകേണ്ടി വരും. ഇത് വിവേകമുള്ള കാര്യമല്ല. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും പൊതുജനരോഷം ശമിപ്പിക്കാൻ സർക്കാർ ഡോക്ടറെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ചുമ സിറപ്പ് ദുരന്തത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഒരു സമിതിയെ നിയോഗിക്കണമെന്ന് എഫ്എഐഎംഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ സമിതിയിൽ മെഡിക്കൽ വിദഗ്ധരും ഫാർമക്കോളജിസ്റ്റുകളും ഉണ്ടായിരിക്കണം. കൂടാതെ, ശാസ്ത്രീയമായ കാരണങ്ങൾ തെളിയുന്നതുവരെ അറസ്റ്റ് ചെയ്ത ഡോക്ടറെ ഉടനടി മോചിപ്പിക്കണമെന്നും, എഫ്എഐഎംഎ, ഐഎംഎ പോലുള്ള അംഗീകൃത മെഡിക്കൽ ബോഡികളുടെ പങ്കാളിത്തത്തോടെ മാത്രമേ നിയമനടപടികൾ പരിഗണിക്കാവൂ എന്നും സംഘടന ആവശ്യപ്പെട്ടു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'