'മണ്ടൻ നിയമങ്ങൾ', ആക്രോശിച്ച് കർണാടകയിലെ മാളിൽ മാസ്ക് ധരിക്കാതെ എത്തിയ ഡോക്ടർ

Published : May 19, 2021, 09:41 PM IST
'മണ്ടൻ നിയമങ്ങൾ', ആക്രോശിച്ച് കർണാടകയിലെ മാളിൽ മാസ്ക് ധരിക്കാതെ എത്തിയ ഡോക്ടർ

Synopsis

തന്റെ രോഗികളെ മുഖം മൂടിയില്ലാതെയാണ് താൻ ചികിത്സിച്ചതെന്ന് ഡോക്ടർ അവകാശപ്പെട്ടതായും മാനേജർ പരാതിയിൽ പറഞ്ഞു...

മം​ഗളുരു: കർണാടകയിലെ മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. മാസ്ക് ധരിക്കാത്തതിന് ചോദ്യം ചെയ്തതോടെ "മണ്ടൻ നിയമം" എന്ന് ആക്രോശിക്കുകയും സ്റ്റോർ മാനേജരുമായി തർക്കിക്കുകയുമായിരുന്നു ഇയാൾ. ഡോക്ടർ ശ്രീനിവാസ കക്കിലായയ്ക്കെതിരെയാണ് കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. 

ഡോക്ടറുടെ നടപടികൾ തന്നെയും ജീവനക്കാരെയും മറ്റ് ഉപഭോക്താക്കളെയും അപകടത്തിലാക്കിയെന്ന മാനേജറുടെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് പാൻഡെമിക് നിയമപ്രകാരം കേസ് ഫയൽ ചെയ്തത്. തന്റെ രോഗികളെ മുഖം മൂടിയില്ലാതെയാണ് താൻ ചികിത്സിച്ചതെന്ന് ഡോക്ടർ അവകാശപ്പെട്ടതായും മാനേജർ പറഞ്ഞു. 

ഡോ. ശ്രീനിവാസ് കക്കിലയ മംഗളൂരുവിലെ ഒരു മാളിലെ പലചരക്ക് കടയുടെ ബില്ലിംഗ് കൗണ്ടറിൽ വച്ചാണ് മുഖംമൂടി ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രോശിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30000 കൊവിഡ് കേസുകളാണ് കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 5.75 ലക്ഷം പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത്
 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം