എംകെ സ്റ്റാലിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; രണ്ട് ദിവസത്തിനകം ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച് തുടങ്ങും

Published : Jul 24, 2025, 03:28 PM IST
mk stalin

Synopsis

രാവിലെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയെന്നും, ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണനിലയിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം സാധാരണനിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച് തുടങ്ങാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെടാൻ കാരണം ഹൃദയമിടിപ്പിലെ വ്യതിയാനം ആണെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതിനാവശ്യമായ ചികിത്സകൾ നൽകിവരികയാണ്. രാവിലെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയെന്നും, ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണനിലയിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ