അപൂർവങ്ങളിൽ അപൂർവം; 'ചരിത്രപരവും നിർണായകവുമായ വിജയം'; ബം​ഗാൾ പിടിച്ചെടുത്ത മോദിക്ക് ട്രംപിന്റെ അഭിനന്ദനം

Published : May 05, 2026, 10:04 PM IST
Mamata Banerjee

Synopsis

പശ്ചിമ ബംഗാളിൽ ബിജെപി നേടിയ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി 206 സീറ്റുകൾ നേടിയാണ് ബിജെപി ആദ്യമായി ബംഗാളിൽ അധികാരം പിടിച്ചത്.

ദില്ലി: ബം​ഗാളിലെ മിന്നുന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രപരവും നിർണായകവുമായ തിരഞ്ഞെടുപ്പ് വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ച ഇന്ത്യ ഭാഗ്യവാനാണെന്നും ട്രംപ് പറഞ്ഞതായി വക്താവ് അറിയിച്ചു. ഇപ്പോൾ കൈവരിച്ച ഈ ചരിത്രപരവും നിർണ്ണായകവുമായ വിജയത്തിൽ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ദീർഘകാലമായി ഭരിച്ചിരുന്ന, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള പശ്ചിമ ബംഗാളിൽ ആദ്യമായാണ് ബിജെപി അധികാരം പിടിച്ചെടുക്കുന്നത്. 

പ്രധാനമന്ത്രി മോദിയുടെ മൂന്നാം ഊഴത്തിന്റെ മധ്യവേളയിൽ ലഭിച്ച ഈ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു. ആകെ 293 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കൈവരിച്ചത്. തൃണമൂൽ കോൺഗ്രസിന് 81 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടെ പരാജയപ്പെട്ടത് മമത ബാനർജിക്ക് വലിയ തിരിച്ചടിയായി. ബംഗാളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് കോൺഗ്രസ് പിന്തുണ തേടി, കോൺഗ്രസ് ഹൈക്കമാന്റിന് താൽപ്പര്യം ഒപ്പം നിൽക്കാൻ, സംസ്ഥാന ഘടകത്തിന്റെ തീരുമാനം നാളെ
വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി ധാരണയായി? ​ഗവർണർക്ക് കത്ത് നൽകി ടിവികെ, കോൺ​ഗ്രസ് കൈ പിടിയ്ക്കുമോ