'രാഷ്ട്രീയത്തില്‍ അഭിനയം വേണ്ട, ജനങ്ങളെ വോട്ടുബാങ്കുകളായി കണ്ടിട്ടില്ല': സ്മൃതി ഇറാനി

By Web TeamFirst Published Sep 1, 2019, 9:08 AM IST
Highlights

ഭക്ഷണം പോലുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ വോട്ടുബാങ്കായി കാണാതെ അവര്‍ക്കൊപ്പം സുഹൃത്തും കുടുംബത്തിലെ അംഗവുമൊക്കയായി നിലകൊള്ളുകയാണ് ചെയ്തത്.

കൊല്‍ക്കത്ത: ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണ് അമേഠിയിലെ വിജയത്തിന് കാരണമായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 2014 -ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ ലഭിച്ച വോട്ടുകള്‍ ജനങ്ങള്‍ക്ക് തന്നെ വേണമെന്നതിന് തെളിവായിരുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 'അമേഠിയിലെ തന്‍റെ ആദ്യ മത്സരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. ഇതാണ് പ്രചോദനമായത്. ചെളിയില്‍ നിന്നും ധാന്യങ്ങള്‍ പെറുക്കി കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ വോട്ടുബാങ്കായി കാണാതെ അവര്‍ക്കൊപ്പം സുഹൃത്തും കുടുംബത്തിലെ അംഗവുമൊക്കയായി നിലകൊള്ളുകയാണ് ചെയ്തത്' - സ്മൃതി ഇറാനി പറഞ്ഞു.

 രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ലെന്നും അത്തരത്തില്‍ അഭിനയച്ചില്ലായിരുന്നെങ്കില്‍ കാലങ്ങളായി അമേഠി പിടിച്ചെടുത്ത കുടുംബത്തിന് പരാജയപ്പെടേണ്ടി വരില്ലായിരുന്നു എന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. 

click me!