Latest Videos

ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി

By Web TeamFirst Published Apr 17, 2024, 7:15 PM IST
Highlights

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.

ദില്ലി:  ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ. 

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്. 

നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി, അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു. 

ഇത് പോരാതെ വിവാദ സിനിമ 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 

Also Read:- 'മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകും'; മോദിയെ പരിഹസിച്ച് സ്റ്റാലിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!