21 വയസിനുള്ളിൽ 12 വിവാഹങ്ങൾ; എല്ലാ വേദിയിലും അരങ്ങേറിയത് ഒരേ നാടകം, പക്ഷേ ഇത്തവണ രക്ഷപ്പെടുന്നതിനിടെ കുടുങ്ങി

Published : May 02, 2025, 02:35 PM IST
21 വയസിനുള്ളിൽ 12 വിവാഹങ്ങൾ; എല്ലാ വേദിയിലും അരങ്ങേറിയത് ഒരേ നാടകം, പക്ഷേ ഇത്തവണ രക്ഷപ്പെടുന്നതിനിടെ കുടുങ്ങി

Synopsis

സ്ത്രീകൾ ഉൾപ്പെടെയുള്ള വലിയ സംഘത്തിന്റെ പിന്തുണയോടെയായിരുന്നു തട്ടിപ്പ് നടന്നുവന്നത്. ഒരു ഡസനോളം വ്യാജ വിവാഹങ്ങൾ നടത്തിയവർക്ക് ഇത്തവണ പക്ഷേ പദ്ധതി വിജയിപ്പിക്കാനായില്ല.

ലക്നൗ: പല സംസ്ഥാനങ്ങളിൽ പല പേരുകളോടെ പന്ത്രണ്ടിലധികം തവണ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ യുവതി ഒടുവിൽ പിടിയിലായി. ഉത്തർപ്രദേശ് ജൗൻപൂർ സ്വദേശിയായ ഗുൽഷാന റിയാസ് ഖാൻ (21) ആണ് പൊലീസിന്റെ പിടിയിലായത്. യഥാർത്ഥ പേര് ഗുൽഷാനയെന്നാണെങ്കിശും കാജൽ, സീമ, നേഹ, സ്വീറ്റി എന്നിങ്ങനെ വിവിധ പേരുകളിലാണ് പല സ്ഥാനങ്ങളിലായി നടത്തിയ വിവാഹങ്ങളിൽ ഇവർ അറിയപ്പെട്ടിരുന്നത്.

എല്ലാ വിവാഹ വേദികളിലും ഒരേ നാടകം തന്നെയാണ് അരങ്ങേറിയതും. വിവാഹം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ അൽപം കഴിഞ്ഞോ നാലഞ്ച് പുരുഷന്മാരടങ്ങുന്ന സംഘം വധുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. വരനും വീട്ടുകാരും എത്ര തെരഞ്ഞാലും ആളെ കിട്ടില്ല. ആഭരണങ്ങളായും പണമായും ഒക്കെ കിട്ടുന്നത് സംഘാംഗങ്ങൾ വീതിച്ചെടുക്കും. കുറച്ച് ദിവസം കഴിഞ്ഞാൽ അടുത്ത ഒരു പേരിൽ മാട്രോമോണിയൽ വെബ്സൈറ്റുകളിൽ വീണ്ടും രംഗത്തെത്തുകയും ചെയ്യും. നേരത്തെ വിവാഹിതയായ ഗുൽഷാന, തയ്യൽ ജോലിക്കാരനായ ഭർത്താവിനൊപ്പമാണ് ജീവിച്ചിരുന്നത്. വിവാഹം ശരിയാവാത്ത പുരുഷന്മാരുടെ ബന്ധുക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബഷ്കാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹ വേദിയിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് യുവതിയും സംഘത്തിലെ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് അംഗങ്ങളും പിടിയിലായത്. ഇവരിൽ നിന്ന് 72,000 രൂപയും ഒരു ബൈക്കും ഒരു സ്വർണ താലിയും 11 മൊബൈൽ ഫോണുകളും വ്യാജ ആധാർ കാർഡുകളും പൊലീസ് കണ്ടെടുത്തു. മോഹൻലാൽ (44), രതൻ കുമാർ (32), രഞ്ജൻ (22), രാഹുൽ രാജ് (30), സുനിത (36), പൂനം (33), മഞ്ജു മാലി (29), രുക്ഷർ (21) എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം വധുവിന്റെ ബന്ധുക്കളായി അഭിനയിച്ച് എത്തിയവരായിരുന്നു.

വിവാഹ ദിവസം ചടങ്ങുകൾ കഴിഞ്ഞപ്പോൾ സംഘത്തിലെ പുരുഷന്മാർ വധുവിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. എന്നാൽ ഈ സമയം വരൻ പൊലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. പൊലീസിന് സംഘത്തിലെ ഒരാളെ പിടികൂടാനായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ഏല്ലാവരും അറസ്റ്റിലായി. വഞ്ചന, ക്രിമിനൽ ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ