
ദില്ലി:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണർ ആനന്ദി ബെൻ പട്ടേലുമായി കൂടികാഴ്ച നടത്തി. ഇന്നലെ രാത്രി ലക്നൗവിലെ രാജ്ഭവനിലെത്തിയാണ് യോഗി ഗവർണറെ കണ്ടത്. സവർക്കറുടെ പുസ്തകവും യോഗി ആദിത്യനാഥ് ഗവർണർക്ക് സമ്മാനിച്ചു. യുപിയിലെ ബിജെപി നേതാക്കൾ യോഗി ആദിത്യനാഥിനെതിരെ ദേശീയ നേതൃത്ത്വത്തിന് പരാതി അറിയിച്ച പശ്ചാത്തലത്തിലാണ് കൂടികാഴ്ച്ച.
ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ട ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ രാത്രി ലക്നൗവിൽ തിരിച്ചെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാൻ കേശവ് പ്രസാദ് മൗര്യ തയാറായില്ല. അതേസമയം, മുതിർന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിൽ നാളെ വൈകീിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിധ ചുമതലകളിലുണ്ടായിരുന്നവരെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. നാളെ വൈകീട്ട് അഞ്ചരയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം ചേരുന്നത്.
രാജിക്കൊരുങ്ങി സംസ്ഥാന അധ്യക്ഷൻ, യോഗിക്കെതിരെ പടയൊരുക്കം ശക്തം; ബിജെപിയിൽ തന്നെ 'ഓപ്പറേഷൻ താമര'യെന്ന് അഖിലേഷ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam