ഡിആർഡിഒയുടെ നിർണായക പരീക്ഷണം വിജയം; യുദ്ധവിമാനം അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാൻ പുതിയ സംവിധാനം

Published : Dec 02, 2025, 09:35 PM IST
DRDO escape System

Synopsis

യുദ്ധവിമാന അപകടങ്ങളിൽ നിന്ന് പൈലറ്റുമാരെ രക്ഷിക്കുന്നതിനുള്ള പുതിയ എമർജൻസി എസ്കേപ്പ് സംവിധാനം ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു. 

ചണ്ഡിഗഡ്: യുദ്ധവിമാന അപകടത്തിൽ പൈലറ്റിനെ രക്ഷിക്കാനാകുന്ന പുതിയ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ). ചണ്ഡിഗഡിലെ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലാണ് പരീക്ഷണം നടന്നത്. ഈ പരീക്ഷണം വിജയിച്ചതോടെ പൈലറ്റിനെ രക്ഷിക്കാൻ സാങ്കേതിക സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യ ഭാഗമായി.

യുദ്ധ വിമാനങ്ങൾക്കായുള്ള എമർജൻസി എസ്കേപ്പ് സംവിധാനം 800 കി.മീ/മണിക്കൂർ വേഗതയിലാണ് പരീക്ഷിച്ച് വിജയിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പൈലറ്റുമാർക്കുള്ള നിർണായക സുരക്ഷാ സംവിധാനമാണിത്. ഈ അടിയന്തര രക്ഷപ്പെടൽ ശൃംഖലയിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. കനോപ്പി വിച്ഛേദിക്കൽ, ഇജക്ഷൻ സീക്വൻസിംഗ്, പൈലറ്റിനെ രക്ഷപ്പെടുത്തൽ എന്നിവയാണത്. അടിയന്തര സാഹചര്യത്തിൽ, പൈലറ്റിന് വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ഈ ഘട്ടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ശരിയായ ക്രമത്തിൽ സംഭവിക്കേണ്ടതുണ്ട്. ഉയർന്ന വേഗതയിൽ ആയിരിക്കുമ്പോൾ പോലും പൈലറ്റിനെ സുരക്ഷിതനാക്കാൻ ഈ എമർജൻസി എസ്കേപ്പ് സംവിധാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറയുന്നു.

ഈ പരീക്ഷണത്തിൽ നിന്നുള്ള വിവരങ്ങൾ എമർജൻസി എസ്കേപ്പ് സംവിധാനം സംബന്ധിച്ച സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിന് സഹായകമാകും. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും തദ്ദേശീയമായി വിമാനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിനും ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് സഹായകരമാകും. യുദ്ധ വിമാനങ്ങളിൽ ഈ എസ്കേപ്പ് സംവിധാനം വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്
'മോദിയുടെ ശുപാർശ, ഒരാളുടെ പേരിൽ 47 സെറ്റ് നാമനിർദ്ദേശ പത്രിക'; ബിജെപി അധ്യക്ഷനായി 45കാരൻ നിതിൻ നബീൻ ചുമതലയേറ്റു