പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; 'പാരച്യൂട്ട്' സുരക്ഷിതമായി താഴെയത്തിച്ചു

Published : Oct 06, 2026, 06:13 PM IST
DRDO parachute Indian Army

Synopsis

ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ടിന്റെ പരീക്ഷണം ലഡാക്കിലെ ന്യോമയിൽ വിജയകരമായി പൂർത്തിയാക്കി. 16,000 അടി ഉയരത്തിൽ നിന്നാണ് ഈ പാരച്യൂട്ട് ജമ്പ് നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും സൈനികരെ സുരക്ഷിതമായി താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സംവിധാനം.

ദില്ലി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ 'അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട്' പരീക്ഷണം വിജയം. രാജ്യത്തെ ഏറ്റവും ഉയർന്ന ഡ്രോപ്പ് സോണുകളിൽ ഒന്നായ ലഡാക്കിലെ ന്യോമയിലാണ് പരീക്ഷണം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ നിന്നായിരുന്നു പാരച്യൂട്ട് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തിൽ വെച്ച് പാരച്യൂട്ട് വിടരുകയും, തുടർന്ന് സമുദ്രനിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

വളരെ കുറവ് ഓക്സിജനുള്ള പ്രതികൂല കാലാവസ്ഥയുമുള്ള ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിൽ സൈനികരെ സുരക്ഷിതമായി ഇറക്കുന്നതിന് ഈ പാരച്യൂട്ടിന്റെ ശേഷി പരീക്ഷിക്കാനായിരുന്നു ഈ ദൗത്യം. ഏറ്റവും ഉയർന്ന ഇത്തരം പ്രദേശങ്ങളിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് ഏറെ അപകടകരമാണ്. എന്നാൽ കുറഞ്ഞ വേഗതയിൽ ഏറ്റവും സുരക്ഷിതമായി ലാൻഡ് ചെയ്യാനാവും വിധമാണ് ഈ പാരച്യൂട്ട് നിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 18,000 അടി വരെയുള്ള ഉയരത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പാരച്യൂട്ടിന് സാധിക്കും. ഇന്ത്യൻ പ്രതിരോധ സേനാംഗങ്ങൾക്ക് ഹിമാലയൻ മേഖലകളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ് ഇവ.

ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിആർഡിഇ ആണ് പാരച്യൂട്ട് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. പരമ്പരാഗത രീതിയിൽ സൈനികരെ കൂട്ടത്തോടെ വിമാനത്തിൽ നിന്ന് താഴേക്ക് എത്തിക്കുന്നതിനുള്ള സ്റ്റാറ്റിക് ലൈൻ പാരച്യൂട്ട് സംവിധാനമാണിത്. കാൺപൂരിലെ ഓർഡനൻസ് പാരച്യൂട്ട് ഫാക്ടറിയാണ് ഇത് നിർമ്മിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു പരീക്ഷണം. ഈ പാരച്യൂട്ടിന് സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ അംഗീകാരം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ
മകനെതിരെ 50 ലക്ഷത്തിൻ്റെ തട്ടിപ്പ് കേസ്; പിതാവായ കോൺഗ്രസ് നേതാവ് ദിനേശ് ബാസിയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്